Short Vartha - Malayalam News

കായംകുളത്ത് KSRTC ബസ് കത്തിയമര്‍ന്ന സംഭവം; പഴയ ബസുകള്‍ മാറ്റുമെന്ന് ഗതാഗത മന്ത്രി

കായംകുളത്ത് യാത്രക്കിടെ KSRTC ബസ് കത്തിയമര്‍ന്ന സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു. KSRTCയുടെ നീളമേറിയ വെസ്റ്റിബ്യൂള്‍ ബസാണ് കത്തിനശിച്ചത്. മറ്റു ജോലികള്‍ ചെയ്യുന്ന മെക്കാനിക്കല്‍ ജീവനക്കാരെ പഴയ സ്ഥലത്തേക്ക് മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി. ഇലക്ട്രിക് തകരാര്‍ മൂലമാണ് ബസിന് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.