Short Vartha - Malayalam News

കായംകുളത്ത് ഓടിക്കൊണ്ടിരുന്ന KSRTCയ്ക്ക് തീപിടിച്ചു; ബസ് പൂര്‍ണമായും കത്തി നശിച്ചു

കായംകുളത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന ബസാണ് കത്തിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം. ബസില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ബസ് നിര്‍ത്തി ഉടന്‍ യാത്രക്കാരെ ഇറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.