Short Vartha - Malayalam News

നെയ്യാറ്റിൻകരയിൽ ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ചെന്ന് പരാതി

തിരുവന്തപുരം നെയ്യാറ്റിന്‍കരയില്‍ ചികിത്സാ പിഴവ് കാരണം യുവതി മരിച്ചെന്ന ആരോപണവുമായി ബന്ധുക്കള്‍. മലയിന്‍കീഴ് സ്വദേശി കൃഷ്ണപ്രിയയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് മരണം. സംഭവത്തില്‍ തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷണത്തിന് ഉത്തരവിട്ടു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിയ കൃഷ്ണപ്രിയക്ക് ഇഞ്ചക്ഷന്‍ നല്‍കിയതിനെ തുടർന്ന് അബോധാവസ്ഥയിലാവുകയായിരുന്നു. കൃഷ്ണപ്രിയക്ക് അലര്‍ജി ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുണ്ടെന്നും അതിനുള്ള പരിശോധന നടത്താതെ എടുത്ത കുത്തിവയ്പ്പാണ് പ്രശ്‌നമായത് എന്നും ബന്ധുക്കൾ ആരോപിച്ചു. തുടർന്ന് കൃഷ്ണപ്രിയയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.