Short Vartha - Malayalam News

ഗർഭിണിക്ക് ചികിത്സ നിഷേധിച്ചു: കുഞ്ഞ് മരിച്ചതായി പരാതി

തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയിൽ അർധരാത്രിയിൽ ചികിത്സ തേടി എത്തിയ എട്ടു മാസം പ്രായമായ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് കുഞ്ഞ് മരിച്ചതായി പരാതി. കഴക്കൂട്ടം സ്വദേശി പവിത്രയും കുടുംബവുമാണ് പരാതിയുമായി രംഗത്തെത്തിയത്. കുഞ്ഞിന് അനക്കമില്ലെന്ന് കണ്ടതോടെയാണ് ഇവർ തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയത്. കാര്യമായ പരിശോധനകൾ നടത്താതെ കുഞ്ഞ് ഉറങ്ങുകയാണെന്ന് പറഞ്ഞ് ഡ്യൂട്ടി ഡോക്ടര്‍ തിരിച്ചയച്ചു എന്നാണ് ബന്ധുക്കൾ പറയുന്നത്. പിറ്റേന്ന് സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞ് മരിച്ചെന്ന് മനസിലാക്കുന്നത്. തുടർന്ന് SAT ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.