Short Vartha - Malayalam News

അമീബിക് മസ്തിഷ്‌ക ജ്വരം: ഗവേഷണം നടത്താനൊരുങ്ങി കേരളം

സംസ്ഥാനത്തെ പല ജില്ലകളിലും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥീരികരിച്ച സാഹചര്യത്തിൽ കേരളം ഈ രോഗത്തെ ഉന്‍മൂലനം ചെയ്യാനുള്ള മരുന്നുകള്‍ കണ്ടുപിടിക്കാനുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഇതിന്റെ ആദ്യ ഘട്ടമായി ICMR, IAV, പോണ്ടിച്ചേരി AV ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയിലെ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ടെക്നിക്കല്‍ വര്‍ക്ക്ഷോപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ഈ മേഖലയില്‍ ഗവേഷണം നടത്താന്‍ തയ്യാറെടുക്കുന്നത്.