Short Vartha - Malayalam News

പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 23 ന് യുക്രൈൻ സന്ദർശിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 21, 22 തീയതികളിൽ പോളണ്ടും പിന്നീട് ഓഗസ്റ്റ് 23 ന് യുക്രൈനും സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കിൻ്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി മോദി പോളണ്ടിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നത്. 45 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത്. യുക്രൈന്‍ പ്രസിഡൻ്റ് വ്ലാദിമിർ സെലന്‍സ്‍കിയുടെ ക്ഷണപ്രകാരമാണ് മോദിയുടെ യുക്രൈൻ സന്ദർശനം. യുക്രൈൻ - റഷ്യ യുദ്ധം തുടങ്ങിയ ശേഷമുള്ള മോദിയുടെ ആദ്യ സന്ദർശനമാണിത്. 30 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ യുക്രൈൻ സന്ദർശനം കൂടിയാണിത്.