Short Vartha - Malayalam News

കനത്ത മഴ; മലപ്പുറം കരുവാരക്കുണ്ടില്‍ മലവെള്ളപ്പാച്ചില്‍

കനത്ത മഴയെ തുടര്‍ന്ന് ഒലിപ്പുഴ, കല്ലന്‍ പുഴ തുടങ്ങിയ പുഴയിലും തോടുകളിലുമാണ് മലവെള്ളപ്പാച്ചിലുണ്ടായത്. മലപ്പുറത്തിന്റെ മലയോരമേഖലയായ കരുവാരക്കുണ്ട് അടക്കമുള്ള പ്രദേശങ്ങളില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. തീവ്രമഴ കണക്കിലെടുത്ത് മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.