Short Vartha - Malayalam News

പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം യുക്രൈന്‍ സന്ദര്‍ശിച്ചേക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യന്‍ സന്ദര്‍ശനം മറ്റു രാജ്യങ്ങളില്‍ വിമര്‍ശനത്തിനിടയാക്കിയ സാഹചര്യത്തിലാണ് യുക്രൈനിലേക്കുള്ള സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ട്. പോളണ്ടില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കീവിലേക്ക് പോകാനാണ് സാധ്യതയെന്ന് ഉന്നത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. യുക്രൈന്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രിയെ നേരത്തെ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി ക്ഷണിച്ചിരുന്നു.