Short Vartha - Malayalam News

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് പനി ബാധിച്ച് 13,511 പേര്‍ ചികിത്സ തേടിയതായി അരോഗ്യവകുപ്പ് അറിയിച്ചു. പനി ബാധിച്ച് ഇന്നലെ നാല് പേര്‍ മരിച്ചു. 99 പേര്‍ക്ക് ഡെങ്കിപ്പനിയും ഏഴുപേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. തുടര്‍ച്ചയായി പെയ്ത മഴ ശമിച്ചതോടെയാണ് സംസ്ഥാനത്ത് വീണ്ടും പകര്‍ച്ചവ്യാധികള്‍ വ്യാപകമായത്. പനി ബാധിച്ചുള്ള മരണത്തില്‍ ഒന്ന് വെസ്റ്റ് നൈല്‍ പനി ബാധിച്ചാണെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയാണ് വെസ്റ്റ് നൈല്‍ പനി ബാധിച്ച് മരിച്ചത്.