Short Vartha - Malayalam News

റഷ്യയില്‍ ഇന്ത്യയുടെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മോദി

കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാജ്യം കൈവരിച്ച വികസനത്തിന്റെ വേഗത കണ്ട് ലോകം തന്നെ ആശ്ചര്യപ്പെടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയായി. 40,000 കിലോമീറ്ററിലധികം റെയില്‍വേ ലൈനുകള്‍ വൈദ്യുതീകരിച്ചു. ഇന്ന് ലോകം ഇന്ത്യയുടെ ശക്തി തിരിച്ചറിയുന്നുണ്ടെന്നും മോദി പറഞ്ഞു. റഷ്യയിലെ ദ്വിദിന സന്ദര്‍ശനത്തിനിടെ അവിടുത്തെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.