Short Vartha - Malayalam News

പ്ലസ് വൺ സീറ്റ്: മലപ്പുറത്ത് അധിക ബാച്ചിന് ശുപാർശ

മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിന് ജില്ലയിൽ പ്ലസ് വണ്ണിന് അധിക ബാച്ച് വേണമെന്ന് ശുപാർശ. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിയമിച്ച സമിതി വിദ്യാഭ്യാസ വകുപ്പിന് നൽകിയ റിപ്പോർട്ടിലാണ് അധിക ബാച്ച് അനുവദിക്കുന്നതിന് ശുപാർശ ചെയ്തത്. സപ്ലിമെന്ററി അപേക്ഷകളുടെ എണ്ണം കൂടി പരിഗണിച്ച ശേഷമാകണം ബാച്ചുകളുടെ എണ്ണം തീരുമാനിക്കേണ്ടതന്നും ശുപാർശയിലുണ്ട്. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമാകും വിദ്യാഭ്യാസ വകുപ്പ് അധിക ബാച്ചുകളുടെ എണ്ണം നിശ്ചയിക്കുക.