Short Vartha - Malayalam News

മലബാർ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: ഹൈക്കോടതി സര്‍ക്കാരിനോട് കണക്കുകള്‍ ഹാജരാക്കാൻ ആവശ്യപ്പെട്ടു

മലബാറിലെ പ്ലസ് വണ്‍ സീറ്റുകളുടെ കുറവിൽ ഹൈക്കോടതി സര്‍ക്കാരിനോട് കണക്കുകള്‍ ഹാജരാക്കാൻ ആവശ്യപ്പെട്ടു. സീറ്റുകളുടെ കുറവ് ചോദ്യം ചെയ്ത് മലബാര്‍ എജുക്കേഷന്‍ മൂവ്മെന്റ് എന്ന സംഘടന നൽകിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. അപേക്ഷകരുടെ എണ്ണവും പ്ലസ് വൺ സീറ്റുകളുടെ എണ്ണവും കൃത്യമായി അറിയിക്കണമെന്ന് കോടതി ഉത്തരവിട്ടു. എന്നാൽ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷം മാത്രമേ കൃത്യമായ കണക്കുകള്‍ ലഭിക്കൂ എന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ ഗവ പ്ലീഡര്‍ അറിയിച്ചു. കേസ് അടുത്തമാസം ഒന്നിന് വീണ്ടും പരിഗണിക്കും.