Short Vartha - Malayalam News

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: ദേശീയ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സ്വമേധയാ കേസെടുത്ത ദേശീയ ബാലാവകാശ കമ്മീഷൻ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിനോട് റിപ്പോർട്ട് തേടി. ബാലാവകാശ കമ്മീഷൻ അംഗം ഡോ. ദിവ്യ ഗുപ്തയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന് നോട്ടീസ് അയച്ചത്. പ്ലസ് വൺ സീറ്റ് ലഭിക്കാതെ കേരളത്തിൽ വിദ്യാര്‍ത്ഥി ജിവനൊടുക്കിയതടക്കം ചൂണ്ടികാട്ടിയാണ് ബാലാവകാശ കമ്മീഷന്റെ നടപടി. ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്.