Short Vartha - Malayalam News

UKയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

പെരുമ്പാവൂര്‍ കാലടി കൊറ്റമം സ്വദേശി റെയ്ഗന്‍ ജോസ്(36) ആണ് മരിച്ചത്. ജോലി സ്ഥലത്ത് വെച്ചാണ് അപകടമ സംഭവിച്ചതെന്നാണ് വിവരം. തലയ്‌ക്കേറ്റ പരിക്കാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ട്. നാല് മാസം മുന്‍പാണ് റെയ്ഗണ്‍ UKയിലേക്ക് പോയത്. രണ്ടു ദിവസം മുമ്പാണ് ഇദ്ദേഹം പുതിയ കമ്പനിയില്‍ ജോലിക്ക് കയറിയത്. ഭാര്യ സ്റ്റീന UKയില്‍ നഴ്സാണ്.