Short Vartha - Malayalam News

കേരളത്തിലെ ‘ഡ്രൈ ഡേ’ മാറ്റണമെന്ന് ശുപാര്‍ശ

കേരളത്തില്‍് എല്ലാമാസവും ഒന്നാം തീയ്യതിയുള്ള 'ഡ്രൈ ഡേ' മാറ്റണമെന്നാണ് സെക്രട്ടറി തല കമ്മറ്റിയുടെ ശുപാര്‍ശ. ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് എല്ലാ മാസവും ഒന്നാം തീയ്യതി മദ്യശാല തുറന്നാല്‍ 15,000 കോടിയുടെ വരുമാന വര്‍ധനയുണ്ടാകുമെന്ന വിലയിരുത്തല്‍ ഉണ്ടായത്. വരുമാന വര്‍ധന ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തില്‍ വില കുറഞ്ഞ- വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പന, മദ്യ കയറ്റുമതി തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചയായി.