Short Vartha - Malayalam News

പാക് അധിനിവേശ കശ്മീര്‍ തിരിച്ചെടുക്കുമെന്ന് അമിത് ഷാ

പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളിലെ സെറാംപൂരില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മുകശ്മീരില്‍ സമാധാനം തിരിച്ചുവന്നു. ഇപ്പോള്‍ സ്വാതന്ത്ര്യത്തിന്റെ മുദ്രാവാക്യം വിളികളുയരുന്നത് പാക് അധീന കശ്മീരില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.