Short Vartha - Malayalam News

റഫയില്‍ ആക്രമണം; ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യക്കാരനായ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

ഗസയിലെ റഫയില്‍ വെച്ച് ഇദ്ദേഹം സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണമുണ്ടാകുകയായിരുന്നു. UN ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റിയിലെ സ്റ്റാഫ് അംഗമാണ് കൊല്ലപ്പെട്ടത്. ഇയാളുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം ആരംഭിച്ചതിന് ശേഷം UN ന്റെ അംഗം കൊല്ലപ്പെടുന്ന ആദ്യത്തെ സംഭവമാണിത്. ആക്രമണത്തെ UN സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് അപലപിക്കുകയും സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.