Short Vartha - Malayalam News

തെലങ്കാനയില്‍ എട്ട് വര്‍ഷമായി നിര്‍മാണത്തിലിരിക്കുന്ന പാലം കാറ്റില്‍ തകര്‍ന്നു വീണു

തെലങ്കാന പെദ്ദപ്പള്ളി ജില്ലയില്‍ മനേര്‍ നദിക്ക് കുറുകെ നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗമാണ് ശക്തമായ കാറ്റില്‍ തകര്‍ന്നു വീണത്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പെദ്ദപ്പള്ളി-ഭൂപാലപ്പള്ളി ജില്ലകളെ ബന്ധിപ്പിച്ചുള്ള പാലത്തിന് ഒരു കിലോമീറ്ററോളം നീളമാണുള്ളത്. 49 കോടിയോളം ഫണ്ട് അനുവദിച്ച് തെലങ്കാന നിയമസഭ സ്പീക്കര്‍ എസ്. മധുസൂദന ചാരിയും MLAയും ചേര്‍ന്നാണ് പാലത്തിന്റെ നിര്‍മാണം ഉദ്ഘാടനം ചെയ്തത്.