Short Vartha - Malayalam News

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സ്‌കൂള്‍ ബസില്‍ സീറ്റ് സംവരണം നിര്‍ബന്ധമാക്കി

മലപ്പുറം കക്കാട് ജിഎം UP സ്‌കൂള്‍ വിദ്യാര്‍ത്ഥി ഫാത്തിമ സനയ്യ മുഖ്യമന്ത്രിയുടെ നവ കേരള സദസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ബസ് ഫീസില്‍ ഇളവ് അനുവദിക്കുന്ന കാര്യം സ്‌കൂളുകള്‍ പരിഗണിക്കണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചു. അതേസമയം അതത് സ്‌കൂളുകളാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക.