Short Vartha - Malayalam News

കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യത; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

കനത്ത ചൂടും ഇടവിട്ടുള്ള മഴയും കാരണം കൊതുകുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും കൊതുകുജന്യ രോഗങ്ങള്‍ കൂടാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ ഗുരുതര രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നുമാണ് നിര്‍ദേശം. അതിനാല്‍ കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.