Short Vartha - Malayalam News

വേനലവധിക്കാലത്ത് ക്ലാസുകള്‍ പാടില്ല; ഉത്തരവ് പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് ബാലാവകാശ കമ്മീഷന്‍

കേരള എഡ്യൂക്കേഷന്‍ ആക്ട് ആന്റ് റൂള്‍സ് ബാധകമായ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും അവധിക്കാല ക്ലാസുകള്‍ നടത്തുന്നില്ല എന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ അംഗം ഡോ. എഫ്. വില്‍സണ്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. അവധിക്കാല ക്ലാസുകള്‍ നടത്തുന്നതിനുള്ള വിലക്ക് പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി എന്നിവര്‍ക്ക് ബാധകമാണ്. CBSE, ICSE സ്‌കൂളുകളിലെ വേനലവധി ക്ലാസുകള്‍ക്ക് അനുവദിച്ചിരിക്കുന്ന സമയക്രമത്തില്‍ നിയമലംഘനം നടത്തുന്നുണ്ടോയെന്നും പരിശോധിക്കും.