Short Vartha - Malayalam News

മഹീന്ദ്രയുടെ 3XO ഏപ്രില്‍ 29-ന് പ്രദര്‍ശിപ്പിക്കും

കോംപാക്ട് SUV മോഡലായ XUV300 ന്റെ മുഖം മിനുക്കിയ പുതുതലമുറ പതിപ്പായിരിക്കും 3XO എന്ന SUV. മഹീന്ദ്ര കഴിഞ്ഞ ദിവസം ഈ വാഹനത്തിന്റെ ടീസര്‍ പുറത്തുവിട്ടിരുന്നു. മെക്കാനിക്കല്‍ ഫീച്ചറുകളില്‍ മാറ്റം വരുത്തിയേക്കില്ലെന്നാണ് സൂചന. പുതുമയുള്ള ഗ്രില്ല്, L ഷേപ്പ് LED DRL, പ്രൊജക്ഷന്‍ ഹെഡ്ലാമ്പ് തുടങ്ങിയവയായിരിക്കും പ്രധാനമായും ഈ വാഹനത്തിന്റെ മുന്‍ഭാഗം അലങ്കരിക്കുക. മഹീന്ദ്രയുടെ മറ്റ് മോഡലുകളുമായി യാതൊരു താരതമ്യത്തിനും ഇടനല്‍കാത്തതാണ് വാഹനത്തിന്റെ പിന്‍ഭാഗം.