മഹീന്ദ്ര ആന്റ് മഹീന്ദ്ര XUV300ന്റെ ഫേസ്ലിഫ്റ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു
മഹീന്ദ്ര XUV300 ഫേസ്ലിഫ്റ്റ് കൂടുതല്‍ സവിശേഷതകളും ഉപഭോക്തൃ മുന്‍ഗണനകള്‍ നിറവേറ്റുന്നതിനായി ട്രാന്സ്മിഷന് ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബേസ്, മിഡ്-ലെവല്‍ വേരിയന്റുകളില്‍ പ്ലാസ്റ്റിക് വീല്‍ ക്യാപ്പുകളുള്ള സ്റ്റീല്‍ വീലുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. നിലവിലെ മോഡലില്‍ നിന്ന് സിഗ്നേച്ചര്‍ ഡയമണ്ട് കട്ട് അലോയ് വീലുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്. XUV300 ഫേസ്ലിഫ്റ്റില് ഒരു പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Related News
വില കുറഞ്ഞ കൂപ്പെ SUVകള്‍ നിരത്തിലെത്താന്‍ ഒരുങ്ങുന്നു
സിട്രോണ്‍, ടാറ്റ, മഹീന്ദ്ര തുടങ്ങിയ നിര്‍മാതാക്കള്‍ ബഹുജന വിപണിയെ തൃപ്തിപ്പെടുത്തുന്ന കൂപ്പെ SUV മോഡലുകളുടെ പണിപ്പുരയിലാണ്. ടാറ്റ കര്‍വ്വ്, സിട്രോണ്‍ ബസാള്‍ട്ട് SUV, മഹീന്ദ്ര BE.05, മഹീന്ദ്ര XUV.e9 എന്നിവയാണ് വരുന്ന മോഡലുകള്‍. അടുത്ത മൂന്ന് വര്‍ഷത്തിനിടയില്‍ ഈ വാഹനങ്ങളെല്ലാം നിരത്തിലെത്തുമെന്നാണ് സൂചന.
മഹീന്ദ്ര XUV 3XO ഉടനെത്തും
XUV 3X0ന്റെ ഒരോ ഫീച്ചര്‍ ഹൈലൈറ്റുകളും കമ്പനി എല്ലാ ദിവസവും വെളിപ്പെടുത്താറുണ്ട്. ഈ സബ്-കോംപാക്റ്റ് SUVക്ക് ഏഴ് സ്പീക്കര്‍ ഹര്മന് കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം ഉണ്ടായിരിക്കുമെന്നാണ് കഴിഞ്ഞ ദിവസം കമ്പനി അറിയിച്ചത്. അടുത്ത ആഴ്ചയോടെ XUV 3XO അവതരിപ്പിക്കുമെന്നാണ് സൂചന. കമ്പനി നിരയില്‍ XUV 300 മോഡലിന് പകരമാണ് മഹീന്ദ്ര XUV 3XO വരുന്നത്.
പുതിയ ഇലക്ട്രിക് ഓട്ടോയായ ട്രിയോ പ്ലസ് വിപണിയില്‍ അവതരിപ്പിച്ച് മഹീന്ദ്ര
മെറ്റല്‍ ബോഡി കൂടി ഉള്‍പ്പെടുത്തിയാണ് ട്രിയോ പ്ലസ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. 3.58 ലക്ഷം രൂപയാണ് പുതിയ വേരിയന്റിന്റെ എക്സ് ഷോറൂം വില. 10.24 KWH ബാറ്ററിയുടെ കരുത്താണ് ഓട്ടോയ്ക്ക് ഉള്ളത്. ട്രിയോ മെറ്റല്‍ ബോഡി വേരിയന്റ് വാങ്ങുന്ന ഡ്രൈവര്‍മാര്‍ക്ക് ആദ്യ വര്‍ഷത്തേക്ക് 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നുണ്ട്.
മഹീന്ദ്രയുടെ 3XO ഏപ്രില്‍ 29-ന് പ്രദര്‍ശിപ്പിക്കും
കോംപാക്ട് SUV മോഡലായ XUV300 ന്റെ മുഖം മിനുക്കിയ പുതുതലമുറ പതിപ്പായിരിക്കും 3XO എന്ന SUV. മഹീന്ദ്ര കഴിഞ്ഞ ദിവസം ഈ വാഹനത്തിന്റെ ടീസര്‍ പുറത്തുവിട്ടിരുന്നു. മെക്കാനിക്കല്‍ ഫീച്ചറുകളില്‍ മാറ്റം വരുത്തിയേക്കില്ലെന്നാണ് സൂചന. പുതുമയുള്ള ഗ്രില്ല്, L ഷേപ്പ് LED DRL, പ്രൊജക്ഷന് ഹെഡ്ലാമ്പ് തുടങ്ങിയവയായിരിക്കും പ്രധാനമായും ഈ വാഹനത്തിന്റെ മുന്‍ഭാഗം അലങ്കരിക്കുക. മഹീന്ദ്രയുടെ മറ്റ് മോഡലുകളുമായി യാതൊരു താരതമ്യത്തിനും ഇടനല്‍കാത്തതാണ് വാഹനത്തിന്റെ പിന്‍ഭാഗം.
സ്കോര്‍പിയോ N Z8 സെലക്ട് വേരിയന്റുകള്‍ അവതരിപ്പിച്ച് മഹീന്ദ്ര
സ്കോര്‍പിയോ N SUV മോഡല്‍ ലൈനപ്പ് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് സ്കോര്‍പിയോ N Z8 സെലക്ട് വേരിയന്റുകള്‍ എത്തുന്നത്. 2.0L TGDi പെട്രോള്‍, 2.2L എംഹോക്ക് ഡീസല്‍ എഞ്ചിനുകളില്‍ ലഭ്യമാവുന്ന വാഹനം യഥാക്രമം 370Nm ടോര്‍ക്കും 172bhpയും 400Nm-ഉം നല്‍കും. പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ക്ക് 16.99 ലക്ഷം രൂപയും 18.49 ലക്ഷം രൂപയുമാണ് വില.
സ്കോര്‍പിയോ എന്‍ Z8 സെലക്ട് എന്ന പേരിലാണ് പുതിയ വേരിയന്റ് അവതരിപ്പിച്ചിരിക്കുന്നത്. ഡബിള്‍ ബാരല്‍ LED ഹെഡ്ലാമ്പുകള്‍, LED പ്രൊജക്ടര്‍ ഫോഗ് ലാമ്പുകള്‍, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവയൊക്കെ പുതിയ വേരിയന്റിന്റെ സവിശേഷതകളാണ്. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്സ്മിഷന് ഓപ്ഷനുകളില്‍ എത്തുന്ന പുതിയ പതിപ്പിന് 16.99 ലക്ഷം രൂപ മുതല്‍ 18.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.
ബൊലേറോ മാക്സ് പിക്ക് അപ്പിന്റെ പുതിയ വേരിയന്റുകള്‍ വിപണയിലെത്തി
എയര്‍ കണ്ടീഷനിംഗും ഐമാക്സ് ആപ്പിലെ 14 ഫീച്ചറുകളും ഉള്‍ക്കൊള്ളുന്ന പുതിയ വേരിയന്റാണ് മഹീന്ദ്ര വിപണിയില്‍ എത്തിച്ചിരിക്കുന്നത്. മഹീന്ദ്ര M2DI എഞ്ചിന്, ഉയര്‍ന്ന പേലോഡ് ശേഷി, സുഖകരമായ യാത്രാ അനുഭവം എന്നിവയാണ് ബൊലേറോ മാക്സ് പിക്ക് അപ്പിന്റെ പ്രത്യേകതകള്‍. 17.2 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്ന വാഹനത്തിന്റെ എക്സ്ഷോറൂം വില 8.49 ലക്ഷം മുതല്‍ 11.22 ലക്ഷം രൂപ വരെയാണ്.