Short Vartha - Malayalam News

സ്‌കോര്‍പിയോ എന്‍ SUVക്ക് പുത്തന്‍ വേരിയന്റുമായി മഹീന്ദ്ര

സ്‌കോര്‍പിയോ എന്‍ Z8 സെലക്ട് എന്ന പേരിലാണ് പുതിയ വേരിയന്റ് അവതരിപ്പിച്ചിരിക്കുന്നത്. ഡബിള്‍ ബാരല്‍ LED ഹെഡ്‌ലാമ്പുകള്‍, LED പ്രൊജക്ടര്‍ ഫോഗ് ലാമ്പുകള്‍, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവയൊക്കെ പുതിയ വേരിയന്റിന്റെ സവിശേഷതകളാണ്. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ എത്തുന്ന പുതിയ പതിപ്പിന് 16.99 ലക്ഷം രൂപ മുതല്‍ 18.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.