Short Vartha - Malayalam News

വരും വർഷങ്ങളിൽ ആയിരത്തിലധികം അമൃത് ഭാരത് ട്രെയിനുകൾ നിർമിക്കും: റെയിൽവേ മന്ത്രി

മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ളവയാകും പുതുതായി നിർമിക്കുന്ന അമൃത് ഭാരത് ട്രെയിനുകളെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. വന്ദേഭാരത് ട്രെയിനുകൾ കയറ്റുമതി ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രതിവർഷം 700 കോടിയിലധികം ജനങ്ങളാണ് ട്രെയിനുകളിൽ യാത്ര ചെയ്യുന്നതെന്ന് പറഞ്ഞ മന്ത്രി ട്രെയിൻ യാത്രാ നിരക്ക് ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത രീതിയിലാണ് രൂപകൽപന ചെയ്തിട്ടുള്ളതെന്നും കൂട്ടിച്ചേർത്തു.