Short Vartha - Malayalam News

ബജറ്റ് അവതരണം തുടങ്ങി; ഇന്ത്യ തിളങ്ങുന്നുവെന്ന് ധനമന്ത്രി

മൂന്നാം തവണയും മോദി സര്‍ക്കാരിനെ അധികാരത്തിലേറ്റിയതിന് നന്ദി അറിയിച്ചു കൊണ്ടാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണം തുടങ്ങിയത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ സുശക്തമെന്നും പണപ്പെരുപ്പം പിടിച്ചു നിര്‍ത്താനായെന്നും ധനമന്ത്രി പറഞ്ഞു. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും 4 കോടി യുവാക്കള്‍ക്ക് തൊഴിലവസരം നല്‍കുമെന്നും വ്യക്തമാക്കി. നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന ഏഴാമത്തെ ബജറ്റാണിത്.