Short Vartha - Malayalam News

സംസ്ഥാനത്ത് വീണ്ടും നിപ മരണം

രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ 14കാരന്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ശ്വാസകോശത്തിലെയും തലച്ചോറിലെയും അണുബാധ രൂക്ഷമായതാണ് കുട്ടിയുടെ ആരോഗ്യ സ്ഥിതി വഷളാക്കിയത്. നിപ പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും സംസ്‌കാര ചടങ്ങുകള്‍.