Short Vartha - Malayalam News

നിപ: കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു

നിപ വൈറസ് സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള 14കാരന്റെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുകയാണ്. ഓസ്‌ട്രേലിയയില്‍ നിന്ന് മോണോ ക്ലോണല്‍ ആന്റിബോഡി മരുന്ന് ഇന്നെത്തും. 30 പേര്‍ അടങ്ങിയ വിദഗ്ധ സംഘത്തിനാണ് കുട്ടിയുടെ ചികിത്സാ ചുമതല. അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.