Short Vartha - Malayalam News

ചാറ്റ് GPTയുടെ എതിരാളിയായി ആന്ത്രോപിക് വികസിപ്പിച്ച ക്ലോഡ് AI മോഡല്‍ സ്മാര്‍ട്ട്‌ഫോണിലും

വെബ് വേര്‍ഷനില്‍ മാത്രം ലഭ്യമായിരുന്ന ക്ലോഡ് ഇനി മുതല്‍ സ്മാര്‍ട്ട്‌ഫോണിലും ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത് . ആദ്യഘട്ടത്തില്‍ iOSല്‍ മാത്രമാണ് ക്ലോഡ് ആപ്പ് ലഭിക്കുക. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് AI സ്റ്റാര്‍ട്ട് അപ്പ് ആയ ആന്ത്രോപിക്ക് AI മോഡലായ ക്ലോഡ് അവതരിപ്പിച്ചത്. ചാറ്റ് GPTക്ക് സമാനമായ രീതിയിലാണ് ക്ലോഡിന്റെയും പ്രവര്‍ത്തനം.