Short Vartha - Malayalam News

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം; ഇസ്രായേല്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി എസ്. ജയശങ്കര്‍

ഇറാനും ഇസ്രായേലും തമ്മിലുള്ള ശത്രുത വര്‍ധിക്കുന്നത് മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണി സൃഷ്ടിക്കുന്നതിനാല്‍ ആശങ്കയുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. മേഖലയില്‍ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉടന്‍ സംഘര്‍ഷം കുറയ്ക്കാനും സംയമനം പാലിക്കാനും അക്രമത്തില്‍ നിന്ന് പിന്മാറാനും നയതന്ത്രത്തിന്റെ പാതയിലേക്ക് മടങ്ങാനും ചര്‍ച്ചയില്‍ ഇന്ത്യ ആവശ്യപ്പെട്ടു.