Short Vartha - Malayalam News

ലോകത്തെ ഏറ്റവും ശക്തമായ ഇൻഷ്വറൻസ് ബ്രാൻഡ് എന്ന നേട്ടം ഇത്തവണയും LIC ക്ക്

ബ്രാൻഡ് ഫിനാൻസ് ആഗോള തലത്തില്‍ തയാറാക്കിയ മികച്ച ഇൻഷ്വറൻസ് കമ്പനികളുടെ പട്ടികയിലാണ് വീണ്ടും ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഒന്നാമത് എത്തിയത്. 980 കോടി ഡോളർ ബ്രാൻഡ് മൂല്യമാണ് LIC ക്കുളളത്. ഉപഭോക്താക്കളുടെ ഇൻഷ്വറൻസ്, നിക്ഷേപം തുടങ്ങിയ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി തുടർച്ചയായി പുതിയ പ്രോഡക്ടുകള്‍ കൊണ്ടു വരുന്നതാണ് ഞങ്ങളുടെ വിജയത്തിന്‍റെ അടിസ്ഥാനമെന്ന് LIC ചെയർമാൻ സിദ്ധാർത്ഥ മൊഹന്തി പറഞ്ഞു.