Short Vartha - Malayalam News

പോളിസി സറണ്ടർ ചെയ്യുന്നതിനുള്ള പുതിയ നിബന്ധനകൾ ഏപ്രിൽ 1 മുതല്‍ നിലവിൽ വരും

കാലാവധി തികയ്ക്കുന്നതിന് മുൻപ് ഇൻഷുറൻസ് തുക പിൻവലിക്കുന്നതിനെ ആണ് പോളിസി സറണ്ടർ എന്നു പറയുന്നത്. മൂന്ന് വർഷത്തിനുള്ളിൽ പോളിസി സറണ്ടർ ചെയ്താൽ ലഭിക്കുന്ന മൂല്യം അടച്ച തുകയക്ക് ഒപ്പമോ ചെറിയ കുറവോ ആയിരിക്കും. നാല് മുതൽ ഏഴ് വർഷം വരെയുള്ള കാലയളവിൽ സറണ്ടർ ചെയ്താൽ ലഭിക്കുന്ന മൂല്യത്തിൽ ചെറിയ വർദ്ധനവ് ഉണ്ടാകുമെന്നും ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്മെന്റ് അതോറിറ്റി അറിയിച്ചു.