Short Vartha - Malayalam News

റബര്‍ സബ്സിഡി 170 രൂപയില്‍ നിന്ന് 180 രൂപയാക്കി ഉയര്‍ത്തി

ബജറ്റില്‍ നടത്തിയ റബര്‍ സബ്സിഡി ഉയര്‍ത്തുമെന്ന പ്രഖ്യാപനം നടപ്പാക്കിയെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. വിപണി വിലയില്‍ കുറവുവരുന്ന തുകയാണ് സര്‍ക്കാര്‍ സബ്സിഡിയായി അനുവദിക്കുന്നത്. റബര്‍ ഉല്‍പാദന ബോണസായി 24.48 കോടി രുപ കൂടി അനുവദിച്ചു. റബര്‍ ബോര്‍ഡ് അംഗീകരിച്ച പട്ടികയിലുള്ള ഒന്നര ലക്ഷത്തിലേറെ റബര്‍ കര്‍ഷകര്‍ക്ക് സബ്സിഡി തുക ബാങ്ക് അക്കൗണ്ടിലെത്തും.