Short Vartha - Malayalam News

യുക്രൈനിലെ കുട്ടികളുടെ ആശുപത്രിക്ക് നേരെ റഷ്യയുടെ മിസൈലാക്രമണം

യുക്രൈന്റെ തലസ്ഥാനമായ കീവിലെ കുട്ടികളുടെ ആശുപത്രിക്ക് നേരെയാണ് മിസൈലാക്രമണം നടന്നത്. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കീവിലെ മധ്യഭാഗത്തുള്ള മറ്റൊരു കെട്ടിടത്തില്‍ നടത്തിയ ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തെ തുടര്‍ന്ന് നഗരത്തിലെ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. റഷ്യയുടെ അത്യാധുനിക മിസൈലുകളില്‍ ഒന്നായ കിന്‍സാല്‍ ഹൈപ്പര്‍ സോണിക് മിസൈലാണ് പ്രയോഗിച്ചത്.