Short Vartha - Malayalam News

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു

എറണാകുളത്ത് തക്കാളിയുടെ വില നൂറു രൂപയായായി. ഇഞ്ചിയുടെ നിരക്ക് 240 രൂപയാണ്. വഴുതനങ്ങ, മുരിങ്ങക്ക, ബീന്‍സ്, ബീറ്റ്‌റൂട്ട്, കാരറ്റ് തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളുടെയും വില വര്‍ധിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ പച്ചക്കറി ഉല്‍പാദനം കുറഞ്ഞതാണ് വില കൂടാന്‍ കാരണം. വരും ദിവസങ്ങളിലും വിപണിയില്‍ വിലവര്‍ധനവ് പ്രതിഫലിക്കും. സര്‍ക്കാര്‍ ഇടപ്പെട്ട് വില നിയന്ത്രിക്കണമെന്നാണ് പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നത്.