Short Vartha - Malayalam News

പച്ചക്കറി വില കൂടുന്നു

25 രൂപ വിലയുണ്ടായിരുന്ന വഴുതനങ്ങയ്ക്ക് 40 രൂപയായി. ബീന്‍സിന് 160 രൂപയും തക്കാളിക്ക് 100 രൂപയും ആയിട്ടുണ്ട്. മഴയില്ലാത്തതിനാല്‍ തമിഴ്നാട്ടില്‍ പച്ചക്കറി ഉത്പാദനം കുറഞ്ഞതാണ് കേരളത്തിലെ മാര്‍ക്കറ്റുകളില്‍ പച്ചക്കറിവില കുതിച്ചുയരാന്‍ കാരണം. തമിഴ്‌നാട്ടിലെ മാര്‍ക്കറ്റുകളില്‍ പച്ചക്കറി എത്തുന്നതില്‍ 60% ത്തിന് അടുത്ത് കുറവ് വന്നിട്ടുണ്ട്. പച്ചക്കറി വില വര്‍ധിച്ചത് സാധാരണക്കാരെ കാര്യമായി ബാധിച്ച് തുടങ്ങി. വരും ദിവസങ്ങളിലും വില വര്‍ധനവ് തുടരാനാണ് സാധ്യത.