രണ്ടാഴ്ചയിലധികമായി സംസ്ഥാനത്ത് പച്ചക്കറി വില കുത്തനെ ഉയരുകയാണ്. പല ഇനങ്ങളുടെയും വില ഇരട്ടിയിലേറെയായി. കിലോയ്ക്ക് 100 രൂപയിൽ താഴെയായിരുന്ന പയറിന് 200 രൂപയോളമായി. പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവയുടെയും വില കൂടി. കാലാവസ്ഥാ വ്യതിയാനമാണ് പച്ചക്കറി വില കൂടാനുള്ള പ്രധാന കാരണം. വേനൽ കടുത്തതോടെ തമിഴ്നാട്ടിലും കർണാടകയിലും കൃഷി കുറഞ്ഞത് വിളവിനെ ബാധിച്ചിരുന്നു.
Related News
ഓണത്തിനോടനുബന്ധിച്ച് സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കും: മന്ത്രി ജി. ആര്. അനില്‍
സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെയും പഴം, പച്ചക്കറി ഉത്പ്പന്നങ്ങളുടെയും വില നിയന്ത്രിക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്. അനില്‍ വ്യക്തമാക്കി. ലാന്റ് റവന്യു കമ്മീഷണര്‍, ജില്ലാ കളക്ടര്‍മാര്‍, ഭക്ഷ്യ വകുപ്പ് സെക്രട്ടറി, സിവില്‍സപ്ലൈസ് കമ്മീഷണര്‍, ലീഗല്‍ മെട്രോളജി കണ്ട്രോളര് ഉള്‍പ്പെടെയുള്ള വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. യോഗത്തില്‍ സംസ്ഥാനത്തെ അവശ്യസാധനങ്ങളുടെ വിലനിലവാരം ചര്‍ച്ച ചെയ്യുകയും വിവിധ വകുപ്പുകള്‍ സ്വീകരിച്ചിട്ടുള്ള നടപടികളും മന്ത്രി വിലയിരുത്തി.
വിലക്കയറ്റം; സര്‍ക്കാര്‍ കര്‍ശന ഇടപെടല്‍ നടത്തുന്നുണ്ടെന്ന് മന്ത്രി ജി.ആര്. അനില്‍
സംസ്ഥാനത്തെ പച്ചക്കറി വില വര്‍ധനയില്‍ സര്‍ക്കാര്‍ കര്‍ശന ഇടപെടല്‍ നടത്തുന്നുണ്ടെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്. അനില്‍. വിലക്കയറ്റം ദേശീയ വിഷയമാണ്. നമുക്ക് ആവശ്യമുള്ള അരി നല്കുന്നതില് കേന്ദ്ര വിവേചനം തുടരുകയാണ്. കാലാവസ്ഥ വ്യതിയാനം പച്ചക്കറി ലഭ്യതയെ ബാധിച്ചു. ഇത് ചില ഇനങ്ങള്‍ക്ക് വില കയറാന്‍ കാരണമായിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വിപണി ഇടപെടല്‍ വഴി വിലക്കയറ്റത്തിന്റെ തോത് ഇവിടെ കുറവാണെന്നും മന്ത്രി പറഞ്ഞു. Read More
സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു
എറണാകുളത്ത് തക്കാളിയുടെ വില നൂറു രൂപയായായി. ഇഞ്ചിയുടെ നിരക്ക് 240 രൂപയാണ്. വഴുതനങ്ങ, മുരിങ്ങക്ക, ബീന്‍സ്, ബീറ്റ്റൂട്ട്, കാരറ്റ് തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളുടെയും വില വര്‍ധിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ പച്ചക്കറി ഉല്പാദനം കുറഞ്ഞതാണ് വില കൂടാന്‍ കാരണം. വരും ദിവസങ്ങളിലും വിപണിയില്‍ വിലവര്‍ധനവ് പ്രതിഫലിക്കും. സര്‍ക്കാര്‍ ഇടപ്പെട്ട് വില നിയന്ത്രിക്കണമെന്നാണ് പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നത്.
പച്ചക്കറി വില കൂടുന്നു
25 രൂപ വിലയുണ്ടായിരുന്ന വഴുതനങ്ങയ്ക്ക് 40 രൂപയായി. ബീന്‍സിന് 160 രൂപയും തക്കാളിക്ക് 100 രൂപയും ആയിട്ടുണ്ട്. മഴയില്ലാത്തതിനാല്‍ തമിഴ്നാട്ടില്‍ പച്ചക്കറി ഉത്പാദനം കുറഞ്ഞതാണ് കേരളത്തിലെ മാര്‍ക്കറ്റുകളില്‍ പച്ചക്കറിവില കുതിച്ചുയരാന്‍ കാരണം. തമിഴ്നാട്ടിലെ മാര്‍ക്കറ്റുകളില്‍ പച്ചക്കറി എത്തുന്നതില്‍ 60% ത്തിന് അടുത്ത് കുറവ് വന്നിട്ടുണ്ട്. പച്ചക്കറി വില വര്‍ധിച്ചത് സാധാരണക്കാരെ കാര്യമായി ബാധിച്ച് തുടങ്ങി. വരും ദിവസങ്ങളിലും വില വര്‍ധനവ് തുടരാനാണ് സാധ്യത.