Short Vartha - Malayalam News

വിലക്കയറ്റം; സര്‍ക്കാര്‍ കര്‍ശന ഇടപെടല്‍ നടത്തുന്നുണ്ടെന്ന് മന്ത്രി ജി.ആര്‍. അനില്‍

സംസ്ഥാനത്തെ പച്ചക്കറി വില വര്‍ധനയില്‍ സര്‍ക്കാര്‍ കര്‍ശന ഇടപെടല്‍ നടത്തുന്നുണ്ടെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍. അനില്‍. വിലക്കയറ്റം ദേശീയ വിഷയമാണ്. നമുക്ക് ആവശ്യമുള്ള അരി നല്‍കുന്നതില്‍ കേന്ദ്ര വിവേചനം തുടരുകയാണ്. കാലാവസ്ഥ വ്യതിയാനം പച്ചക്കറി ലഭ്യതയെ ബാധിച്ചു. ഇത് ചില ഇനങ്ങള്‍ക്ക് വില കയറാന്‍ കാരണമായിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വിപണി ഇടപെടല്‍ വഴി വിലക്കയറ്റത്തിന്റെ തോത് ഇവിടെ കുറവാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ അവശ്യസാധനങ്ങളുടെ വിലക്കയറ്റം സംബന്ധിച്ച അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.