Short Vartha - Malayalam News

വിവിധ മേഖലകള്‍ക്കാവശ്യമായ സാങ്കേതികവിദ്യ സേവനവുമായി RBI

റെഗുലേറ്ററി അപേക്ഷകള്‍ക്കും അംഗീകാരങ്ങള്‍ക്കുമായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍, സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപങ്ങള്‍ നടത്തുന്നതിന് വ്യക്തികള്‍ക്കായി മൊബൈല്‍ ആപ്പ് എന്നിവയാണ് RBI അവതരിപ്പിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ അപേക്ഷകള്‍ എളുപ്പത്തില്‍ സമര്‍പ്പിക്കുന്നതിനായി ' പ്രവാഹ്' എന്ന പോര്‍ട്ടാലാണ് RBI ആരംഭിച്ചിരിക്കുന്നത്. സര്‍ക്കാര്‍ പുറത്തിറക്കുന്ന കടപ്പത്രങ്ങളും മറ്റും വാങ്ങുന്നതിനും വില്‍ക്കുന്നതിനുമായി 'റീട്ടെയില്‍ ഡയറക്ട്' എന്ന് ആപ്പും പുറത്തിറക്കിയിട്ടുണ്ട്.