Short Vartha - Malayalam News

‘ഇന്ത്യന്‍ 2’ ന് മുന്‍പ് ‘ഇന്ത്യന്‍’ റീ റിലീസിനൊരുങ്ങുന്നു

സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് കമൽഹാസൻ - ശങ്കർ ടീമിന്റെ 'ഇന്ത്യൻ 2'. ചിത്രം തിയേറ്ററുകളിൽ എത്തുന്നതിന് മുൻപ് 1996 ൽ റിലീസ് ചെയ്ത ആദ്യ ഭാഗമായ 'ഇന്ത്യൻ' റീ റിലീസിനൊരുങ്ങുന്നു. ജൂൺ 7 ന് ചിത്രം റീ റിലീസായി തിയേറ്ററുകളിൽ എത്തും. ചിത്രത്തിലെ മികച്ച പ്രകടനത്തെ തുടർന്ന് കമൽ ഹാസന് ദേശീയ അവാർഡ് ലഭിച്ചിരുന്നു.