Short Vartha - Malayalam News

ബോക്‌സോഫീസ് തൂത്തുവാരി കല്‍ക്കി; ആദ്യദിന കളക്ഷന്‍ 95 കോടി

തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രഭാസ് ചിത്രം കല്‍ക്കി 2898 എഡി. 95 കോടിയാണ് ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍. ഇതോടെ ഇന്ത്യയില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രം എന്ന നേട്ടം കല്‍ക്കി സ്വന്തമാക്കി. നാഗ് അശ്വിന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍, കമല്‍ ഹസന്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരന്നിരിക്കുന്നത്.