Short Vartha - Malayalam News

മക്കള്‍ നീതി മയ്യം പ്രതിപക്ഷസഖ്യം ഇന്ത്യയില്‍ ചേര്‍ന്നിട്ടില്ലെന്ന് കമല്‍ ഹാസന്‍

കക്ഷി രാഷ്ട്രീയത്തിന് പ്രാധാന്യം നല്‍കാതെ രാജ്യത്തെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിത്. രാഷ്ട്രത്തിനായി നിസ്വാര്‍ത്ഥമായി ചിന്തിക്കുന്ന ഏത് ഗ്രൂപ്പിനെയും തന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം പിന്തുണയ്ക്കുമെന്നും കമല്‍ ഹാസന്‍ പറഞ്ഞു. തന്റെ പാര്‍ട്ടി പ്രാദേശിക ഫ്യൂഡല്‍ രാഷ്ട്രീയത്തിന്റെ ഭാഗമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. MNM തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ DMKയുമായി സഖ്യ ചര്‍ച്ചകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്തകള്‍ക്കിടെയാണ് കമലിന്റെ പ്രതികരണം.