Short Vartha - Malayalam News

IT പാര്‍ക്കുകളില്‍ മദ്യശാല അനുവദിക്കുന്നതിനുളള സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം

IT പാര്‍ക്കുകളില്‍ മദ്യം വിതരണം ചെയ്യുന്നതിനുളള സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് നിയമസഭാ സബ്ജക്ട് കമ്മിറ്റി അംഗീകാരം നല്‍കി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചതിന് ശേഷം ഇതിനായുള്ള തുടര്‍ നടപടികള്‍ ആരംഭിക്കും. IT പാര്‍ക്കുകള്‍ക്ക് എഫ്എല്‍ 4 സി ലൈസന്‍സ് നല്‍കും. 20 ലക്ഷം ആയിരിക്കും ലൈസന്‍സ് ഫീസ്. IT പാര്‍ക്ക് നേരിട്ടോ, പ്രമോട്ടര്‍ പറയുന്ന കമ്പനിക്കോ ആകും നടത്തിപ്പ് നല്‍കുക. രാവിലെ 11 മണി മുതല്‍ രാത്രി 11 മണിവരെയാകും മദ്യശാലകളുടെ പ്രവര്‍ത്തന സമയം.