Short Vartha - Malayalam News

കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 19,088.68 കോടിയുടെ മദ്യവില്‍പ്പനയാണ് സംസ്ഥാനത്ത് നടന്നത്. 2022- 23 വര്‍ഷത്തില്‍ ഇത് 18,510.98 കോടിയായിരുന്നു. ഇതോടെ 16,609.63 കോടി രൂപയാണ് മദ്യവില്‍പ്പനയിലെ നികുതി വഴി സര്‍ക്കാര്‍ ഖജനാവില്‍ എത്തിയത്. ബിവറേജസ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള 277 റീട്ടേയ്ല്‍ ഔട്ട്ലെറ്റുകള്‍ വഴിയും കണ്‍സ്യൂമര്‍ ഫെഡിന് കീഴിലെ 39 ഔട്ട്ലെറ്റുകള്‍ വഴിയുമാണ് സംസ്ഥാനത്തെ മദ്യവില്‍പന നടക്കുന്നത്.