Short Vartha - Malayalam News

ഒഡേസയില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു

യുക്രൈനിലെ ഒഡേസ നഗരത്തിലെ ലോ അക്കാദമിയിലാണ് ആക്രമണം നടന്നത്. 30 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ എട്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങള്‍ക്കൊപ്പം ഇസ്‌കന്ദര്‍ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. 20 ഓളം റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്കും നാശനഷ്ടം ഉണ്ടായി.