Short Vartha - Malayalam News

തൃശൂർ പൂരം: പോലീസിന്റെ അനാവശ്യ ഇടപെടലിൽ വിശദീകരണം തേടി ഹൈക്കോടതി

തൃശൂർ പൂരത്തിൽ പോലീസ് നടത്തിയ അനാവശ്യ ഇടപെടലിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തിയിട്ടുണ്ടോയെന്നും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്നും സർക്കാർ അറിയിക്കണം. BJP നേതാവ് ബി. ഗോപാലകൃഷ്ണനാണ് ഹർജി നൽകിയത്.