Short Vartha - Malayalam News

തൃശൂര്‍ പൂരം: പോലീസ് ഇടപെടലിന് മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

വിഷയത്തില്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നുമുള്ള ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി വിശദീകരണം തേടിയത്. അതേസമയം പോലീസിന്റെ ഇടപെടല്‍ സംബന്ധിച്ച് ഇടക്കാല ഉത്തരവ് വേണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം ബെഞ്ച് പരിഗണിച്ചില്ല. പോലീസിന്റെ ഇടപെടല്‍ മൂലം തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചടങ്ങുകളും ആചാരങ്ങളും മുടങ്ങിയെന്നും ലക്ഷക്കണക്കിന് വിശ്വാസികളുടെ വികാരം വ്രണപ്പെട്ടെന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.