Short Vartha - Malayalam News

അസ്ഥിരമായ കാലാവസ്ഥ; 17 വിമാനങ്ങള്‍ റദ്ദാക്കി ദുബായ് വിമാനത്താവളം

ദുബായില്‍ നിന്ന് പുറപ്പെടുന്ന ഒമ്പത് വിമാനങ്ങളും ദുബൈയിലേക്ക് എത്തുന്ന എട്ട് വിമാനങ്ങളുമാണ് കനത്ത മഴയെത്തുടര്‍ന്ന് റദ്ദാക്കിയത്. മൂന്ന് വിമാനങ്ങള്‍ അടുത്ത എയര്‍പോര്‍ട്ടുകളിലേക്ക് വഴിതിരിച്ചു വിട്ടു. അതേസമയം UAEയിലെ അസ്ഥിരമായ കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണമെന്ന് എയര്‍പോര്‍ട്ട് അറിയിച്ചു.