Short Vartha - Malayalam News

രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് ആന്ധ്രയില്‍

ആന്ധ്രാ പ്രദേശിലെ നന്ദ്യാലിലാണ് ഇന്നലെ രാജ്യത്തെ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപെടുത്തിയത്. 44.5 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇന്നലെ രേഖപ്പെടുത്തിയ താപനില. ആന്ധ്രയിലെ അനന്ദപുര്‍ (44.4°C), കുര്‍നൂല്‍ (44.3°C), കുഡ്ഡപ (43.2°C) എന്നിവിടങ്ങളിലും അതികഠിനമാണ് ചൂട്. തിരുപ്പതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 42.4 ഡിഗ്രി സെല്‍ഷ്യസ് ആണ്. താപനില ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.