Short Vartha - Malayalam News

യുക്രൈന്‍ വിക്ഷേപിച്ച മിസൈലുകള്‍ തകര്‍ത്തതായി റഷ്യ; രണ്ട് പേര്‍ക്ക് പരിക്കേറ്റു

ക്രിമിയയിലെ സെവാസ്റ്റോപോള്‍ നഗരത്തെ ലക്ഷ്യമാക്കി യുക്രൈന്‍ വിക്ഷേപിച്ച 10ലധികം മിസൈലുകള്‍ തകര്‍ത്തതായി സെവാസ്റ്റോപോള്‍ ഗവര്‍ണര്‍ മിഖായേല്‍ റസ്വോഷയേവ് അറിയിച്ചു. മിസൈലുകളുടെ അവശിഷ്ടങ്ങള്‍ വീണ് നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ക്രിമിയക്കെതിരായ ആക്രമണം ശക്തമാക്കുമെന്ന് യുക്രൈന്‍ മിലിട്ടറി ഇന്റലിജന്‍സ് മേധാവി നേരത്തെ വ്യക്തമാക്കിയിരുന്നു.